Friday, January 30, 2009

ബിനുവിന്റെ കവിതകൾ poem of binu devasya

വിധി ചില ജീവിതങ്ങളെ തളിർപ്പിക്കുമ്പോൾ മറ്റു ചിലതിനെ തളർത്തുകയും ചെയ്യും
സാധാരണ നമ്മെപ്പോലുള്ളവർ ഒരു പക്ഷേ തകർന്നു പോയേക്കാവുന്ന ഒരവസ്ഥയിലാണ്
ബിനു ദേവസ്യ എന്ന നമ്മുടെ ഈ കുഞ്ഞനുജൻ കവിതയുടെ ജീവ ശ്വാസവുമായ് തളിർത്തുവരുന്നത്
ബിനുവിന്റെ കവിതകളിൽ ചിലവയെ ഇവിടെ മുന്നൊരുക്കങ്ങളില്ല്ലാതെയെങ്കിലും പാടിയിട്ടിരിക്കുന്നു


ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ദീപ മൊബൈലിലൂടെ ബിനുവിനെ ഈ കവിത കേൾപ്പിച്ചു അപ്പോൾ ബിനു നൽകിയ പ്രതികരണം

35 comments:

നജൂസ് said...

“ദൈവമേ...“
കവിത ചങ്കിലാണ് തറച്ചത്‌.

കെ ജി സൂരജ് said...

നന്മയുടെ സംവിദാനന്ദസ്പർശം..
-----------------------

ഏറ്റവും പ്രിയപ്പെട്ട സംവി,

താങ്കളിലൂടെ ലോകമറിയുന്നത്‌..ഒരു പതിനേഴുകാരൻ കവിതകളിലൂടെ വേദനയെ അതിജീവിച്ച കാഴ്ച്ചയാണ്‌..


മധുരതരമായ ആലാപനം
ഹൃദ്യമായ സംഗീതം..


ആശംസകൾ

സ്നേഹം
കെ.ജി.സൂരജ്‌

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആലാപനത്തിലൂടെ ബിനുവിന്റെ കവിതക്ക് ഒന്നും കൂടി ശക്തികൂടിയതു പോലെ!നല്ല ആലാപനം,അല്പം എക്കൊ കൂടിയോ എന്നൊരു സംശയം!മ്യൂസിക്ക് കവിതക്ക് യോജിച്ചരീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു!ന‌ന്നായിരിക്കുന്നു ഈ സംരംഭം.ബിനുവിന്റെ മറ്റുകവിതകള്‍ കൂടി ഈ ശബ്ദത്തില്‍ പാടിക്കേള്‍ക്കാന്‍ ഒരു ആഗ്രഹം!

Sureshkumar Punjhayil said...

This is really a great effort. All the best. Alapanam Manoharam. Best wishes.

Vijaykumar said...

Priya samvi,
daivathottam kettu. valare nannayitundu. Especially alapanam super.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

വളരെ നന്നായിട്ടുണ്ട് സംവിദാനന്ദ് ... ആ എക്കോ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി...അതില്ലായിരുന്നുവെങ്കില്‍ ആലാപനവും പശ്ചാത്തലസംഗീതവും കുറെക്കൂടി ശ്രവണസുഭഗമായേനേ ... അടുത്ത കവിത റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുമല്ലൊ.. സൂരജ് പറഞ്ഞ പോലെ നന്മയുടെ സംവിദാനന്ദസ്പര്‍ശം തന്നെ...

sreedevi said...

ബിനുവിന്റെ കവിതകള്‍ സംവിദാനന്ദ് ന്റെ ആലാപനത്തില്‍ മനോഹരമായി..
ബിനുവിന്റെ സങ്കടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ശബ്ദം കൊടുക്കാന്‍ കഴിഞ്ഞത് ഒരു പുണ്യം തന്നെയാണ് ..
എക്കോ ഒഴിവക്കിയിരുന്നെന്കില്‍ കുറച്ചു കൂടെ സുഖം ഉണ്ടായേനെ എന്ന് തോന്നുന്നു..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട്....!!

മാണിക്യം said...

മനസ്സില്‍
നോവുണത്തുന്ന രീതിയില്‍
ഘനഗംഭീരമാ‍യ ശബ്ദത്തില്‍
സംവി ചൊല്ലിയ
ബിനുവിന്റെ കവിതകള്‍ക്ക്
മുന്നില്‍ തൊഴുകൈയ്യൊടെ

ആശംസകള്‍

വക്രബുദ്ധി said...

സംവിദാനന്ദ്‌
നിസ്സഹനായ ഒരു യുവാവിന്റെ വേദനയും മോഹങ്ങളും മുഴുവന്‍ ഇതിലുണ്ട്‌. താങ്കള്‍ ആ വികാരം കേള്‍വിക്കാരനിലേക്കു പകരുന്നുണ്ട്‌....

...: അപ്പുക്കിളി :... said...

ദൈവമേ.... ഇത് കേള്കാനെ വയ്യ...

...പകല്‍കിനാവന്‍...daYdreamEr... said...

കണ്ണ് നനഞ്ഞു പോയി... ആശംസകള്‍...!
സി ഡി ദുബായ് യില്‍ കിട്ടാന്‍ എന്താ മാര്‍ഗം... ?

samvidanand said...

നജൂസിന്
അത്തരം ഒരു വേദനയിൽ നിന്നാണ് ആ കവിത ചൊല്ലുവാൻ തീരുമാനിച്ചത്
സൂരജ് സന്തോഷം
സഗീർ തീർച്ചയായും അങ്ങനെ ചെയ്യാൻ ശ്രമിക്കാം
സുരേഷ് കുമാർ ,വിജയകുമാർ , സ്നേഹത്തോടെ .......
സുകുമാരൻ മാഷേ , മാഷിന്റെ അഭിപ്രായത്തിന് ഞാൻ എന്നും കൂടുതൽ ശ്രദ്ധ നൽകാറുണ്ട് , എക്കോയുടെ കാര്യം എല്ലാവരും സൂചിപ്പിച്ചു.എക്കോ ഒഴിവാക്കി ഒരിക്കൽ കൂടി കവിത ചൊല്ലിയിടാം സാങ്കേതിക വശങ്ങളിൽ ഞാൻ ഒരു മണ്ടനാണ്
ശ്രീദേവി, മുല്ലപ്പൂവ് , നന്ദി സന്തോഷം.
മാണിക്യം ബിനുവിന് നൽകിയ ആദരവിന് നന്ദി . വക്രബുദ്ധി താങ്കളുടെ പ്രതികരണത്തിനും നന്ദി
അപ്പുക്കിളി .............................................
പകൽ കിനാവൻ ഇത് ബിനുവിന്റെ കവിതാ പുസ്തക പ്രസാധന വേദിയിൽ ഓഡിയോ ഫോർമാറ്റിൽ ഒരു സീഡി ഇറക്കുവാൻ ഇതിന്റെ സംഘാടകർ ആഗ്രഹിക്കുന്നു . അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തിട്ടുണ്ട് . എല്ലാ കവിതകളും എം പി 3 ഫോർമാറ്റിൽ ഞാൻ താങ്കൾക്ക് അയച്ച് തരാം

സംവിദാനന്ദ്

Prasanth. R Krishna said...

സം‌വിദാനന്ദ്,
കവിത ചങ്കില്‍ തന്നയാണല്ലോ ദൈവ്വമേ തറക്കുന്നത്. സം‌വിദാനന്ദിന്റെ ക്യത്യമത്വമില്ലാത്ത ശബ്ദത്തിന് വാക്കുകളെ ഹ്യദയത്തില്‍ തന്നെ കൊള്ളിക്കാന്‍ കഴിയുന്നു. അപൂര്‍‌വ്വമായ് കിട്ടുന്ന ഒരു പുണ്യമാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവിധമായ ആശംസകള്‍.

update,upgrade,indevidual,indepentent intelligence said...

meaning full truth creat more thought

Babu R Chandran said...

സംവിദാനന്ദ്‌..

അഭിവാദ്യങ്ങള്‍ സുഹൃത്തേ.. താങ്കളുടെ പരിശ്രമം ബിനുവിന്റെ കവിതയെ കൂടുതല്‍ ജനപ്രിയമാക്കും, ഉറപ്പ്‌.. ബിനുവിനായുള്ള ഈ കൂട്ടായ്മയില്‍ താങ്കളുടേത്‌ ഒരു പക്ഷേ ഏറ്റവും ഫലപ്രദമായേക്കാവുന്ന സംഭവനയായേക്കും..

Mesmerising Voice.. You certainly have a great future too...

veenavijey said...

i enjoyed the kavitha with tears in ma eyes.all my blessings for binu and best wishes to samvi

Deepa Bijo Alexander said...

ബിനുവിന്റെ സ്വപ്നങ്ങൾക്കു ശബ്ദം പകർന്നതിന്‌ ഒരായിരം നന്ദി.....

ആശംസകൾ...!

ചെറിയനാടൻ said...

ബിനുവിന്റെ സ്വപ്നങ്ങൾ യാത്ഥാർത്ഥ്യമാക്കുവാൻ ഇറങ്ങിത്തിരിച്ചവരുടെ പ്രയത്നങ്ങൾ കാണുന്ന ഒരാളെന്ന നിലയിൽ അതിൽ ഒരു കണ്ണിയാകുവാൻ താങ്കൾ മുന്നോട്ടൂ വന്നത് തീർത്തും അഭിനന്ദനാർഹാണ്. ആർദ്രമായ ആലാപനം, മനസ്സിൽ കൊള്ളുന്ന വാക്കുകൾ...

ബിനുവിന്റെ സൌഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ട്

ആശംസകളോടെ...

പഞ്ചാരക്കുട്ടന്‍.... said...

super

അഗ്നിമുഖി said...

പൊന്നും കുടത്തിനു പൊട്ടു വച്ചതു പോലെയുണ്ട് ബിനുവിന്‍റെ കവിതയ്ക്ക് ഈ സംഗീതവും ആലാപനവും,വല്ലാതെ സ്പര്‍ശിച്ചു ഓരോ വരിയും ഈണം ഏറ്റവും അനുയോജ്യം,പിന്നെ എക്കോയുടെ പ്രശ്നം ഏറെ പേര്‍ പറഞ്ഞു കഴിഞ്ഞതാണ്.

sreeparvathy
editor
http://www.kanikkonna.com/

rachana said...

ബിനുവിന്റെ മോഹങ്ങളുടെ ശബ്ദം വളരെ നന്നായിരിക്കുന്നു .ആലാപനം വളരെ നല്ലത്

അപര്‍ണ..... said...

binuvinte kavithakku shabdam nalkiyappol valare nannaayittundu...
:)

ലേഖാവിജയ് said...

മുന്നൊരുക്കങ്ങളില്ലാതെയെങ്കിലും മനോഹരമായ ആലാപനം.ബിനുവിന്റെ കവിതകളെ കൂടുതലറിയാന്‍ താങ്കളുടെ ഈ സംരംഭത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.

saijith said...

"ദൈവമേ നീ തന്നൊരു അച്ഛനും അമ്മയും എത്ര നാള്‍ ......" നിസ്സഹായതയുടെ നേര്‍ത്ത ഈ വിളികളില്‍ നാം കേള്‍ക്കുന്നത് വാശിയുടെ ജീവിത നൊമ്പരങ്ങള്‍ ആണ് മറിച്ച് ഒരു കീഴടങ്ങല്‍ അല്ല .
എന്നും എല്ലാം അങ്ങിനെ ആണ് , വിധി തീരങ്ങളില്‍ വിശ്വസിക്കുമ്പോള്‍ നാം നടുക്കടലിലാണ്...,,ദൈവം മനോഹരമായ കവിതയാണ്, ബിനുവിനു ഇവിടെ ഞാന്‍ ആശംസകള്‍ നേരുന്നു. കൂടെ വൃത്തിയായി പാടിയ സംവിക്കും എന്‍റെ ഭാവുകങ്ങള്‍ .....

shaan said...

valare nannayirikkunnu suhruthe...

samvidanand said...

പ്രശാന്ത്, ബാബു ചന്ദ്രൻ,വീണാ വിജയ്,ദീപ ബിജോ അലക്സാണ്ടർ,ചെറിയനാടൻ,പഞ്ചാരക്കുട്ടൻ അഗ്നിമുഖി,രചന,അപർണ്ണ,ലേഖവിജയ്,സൈജിത്ത്,ഷാൻ,മറ്റെല്ലാവർക്കും പ്രതികരണത്തിന്റെ നന്ദിയറിയിക്കുന്നു

സംവിദാനന്ദ്

യൂസുഫ് പുലാപ്പറ്റ said...

nannayittundu..valare..
echo alpam kurakkaam..

Anonymous said...

നന്നായിട്ടുണ്ട് സംവിദാനന്ദ്

Santosh said...

എന്റെ ബിനു,,,,

ഉരുകിപ്പോയി എന്‍ ഹൃദയം ഇതുകേള്‍ക്കെ..

പ്രിയ സംവിദാനാണ്ദ്‌,,,

കുളീരണിഞ്ഞുപോയി എന്‍ കാതുകള്‍ ഇതു കേള്‍ക്കെ

Santosh said...

എന്റെ ബിനു,,,,

ഉരുകിപ്പോയി എന്‍ ഹൃദയം ഇതുകേള്‍ക്കെ..

പ്രിയ സംവിദാനാണ്ദ്‌,,,

കുളീരണിഞ്ഞുപോയി എന്‍ കാതുകള്‍ ഇതു കേള്‍ക്കെ

Sandhya S.N said...

Which is more magnificiant?
Words? tune? or the sound?
cannot recognise.
But One thing I assure
They all make together a wonderful peice.
Congrats to Binu and Samvidanandh
regards
Sandhya

Sureshkumar Punjhayil said...

Manoharam... Ashamsakal.. Prarthanakal...!!!

സന്തോഷ്‌ പല്ലശ്ശന said...

ഇവിടെ എത്താന്‍ വൈകിപ്പോയി ഞാന്‍...